മരഞ്ചാട്ടി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധജല സൗകര്യം ഒരുക്കുന്നതിനായി മരഞ്ചാട്ടി YMCAക്ലബ് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു.
ഇന്ന് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻറ് ജോസ് ഞാവള്ളിൽ വാട്ടർ പ്യൂരിഫയർ സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസിന്കൈമാറി.വിദ്യാർത്ഥികളുടെ ആരോഗ്യത്തിനായി ശുദ്ധജലത്തിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ.ജോസ് ഞാവള്ളിൽ സംസാരിച്ചു.79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂളിനുള്ള സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് സെക്രട്ടറി ജോൺ പന്തപ്പളളിൽ, ട്രഷറർ റ്റിജോ കോണിക്കൽ, കമ്മറ്റി അംഗം ബാബു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.PTA വൈസ് പ്രസിഡണ്ട് ശ്രീ മൻസൂർ
ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
0 Comments