*
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനം വിവിധ പരിപാടികളോടെ നടന്നു..
കുര്യാച്ചൻ കൊച്ചുകരോട്ട്, സക്കറിയാസ് ഒഴുകയിൽ, അഷ്‌റഫ് കൊളക്കാടൻ, ലൈബ ഫാത്തിമ, അബൂബക്കർ ടിപി, ജാഫർ ടി കെ, സുനീഷ് ഉച്ചക്കാവിൽ, പ്രഭാകരൻ കണ്ണങ്ങപുറായിൽ, ശ്രീധരൻ പുറംകണ്ടി, ടെസ്സി ഷമ്മി നെടുങ്ങാട്ട്, അബ്ദുൽ നാസിർ കെ കെ എന്നീ കർഷകരെയാണ് ആദരിച്ചത്
ചെറുവാടി അങ്ങാടിയിൽ നിന്ന് ഉദ്ഘാടന വേദിയിലേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കാളികളായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെയും കർഷകതൊഴിലാളിയെയും ചടങ്ങിൽ 👌ആദരിച്ചു. കൃഷി ഓഫീസർ രാജശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ
ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, വാർഡ് മെമ്പർമാരായ അബ്ദുൽ മജീദ്, വി.ഷംലൂലത്ത് ,യു .പി മമ്മദ്, എം.ടി റിയാസ്, ഫാത്തിമ നാസർ പഞ്ചായത്ത് സെക്രട്ടറി ഒ.എഅൻസു , കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ മജീദ് മൂലത്ത്, അഷ്‌റഫ് കൊളക്കാടൻ, ഗിരീഷ് കാരകുറ്റി, വാഹിദ് കൊളക്കാടൻ, ഉസ്മാൻ ചെറുവാടി, മാത്യു തറപ്പു തൊട്ടിൽ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് നിഷ ആദരിക്കുന്ന കർഷകരെ പരിചയപ്പെടുത്തി. കുര്യാച്ചൻ കൊച്ചുകരോട്ട്, സക്കറിയാസ് ഒഴുകയിൽ, അഷ്‌റഫ് കൊളക്കാടൻ, ലൈബ ഫാത്തിമ, അബൂബക്കർ ടിപി, ജാഫർ ടി കെ, സുനീഷ് ഉച്ചക്കാവിൽ, പ്രഭാകരൻ കണ്ണങ്ങപുറായിൽ, ശ്രീധരൻ പുറംകണ്ടി, ടെസ്സി ഷമ്മി നെടുങ്ങാട്ട്, അബ്ദുൽ നാസിർ കെ കെ എന്നീ കർഷകരെയാണ് ആദരിച്ചത്.ആദരിച്ച കർഷകർക്ക് കിസാൻസഭയുടെ നേതൃത്വത്തിലും ഉപഹാരങ്ങൾ കൈമാറി. കുടുംബശ്രീയുടെയും കൃഷിക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ മൂല്യവർധിത ഉത്പന്നങ്ങളുടെ സ്റ്റാൾ പരിപാടിയുടെ മുഖ്യാകർഷണമായി ശ്രദ്ധ നേടി. കൃഷി അസിസ്റ്റന്റ് നഷീദ നന്ദി രേഖപ്പെടുത്തി.
0 Comments