Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് റോഡിലെ ചെളിക്കുഴിയിൽ കുളിച്ചു യുവാവ്*


https://youtube.com/shorts/IF_2wfGa8tc?si=iOxUg7E1eWMz8qg4







തോട്ടുമുക്കം:റോഡിൽ അറ്റകുറ്റപ്പണി നടത്താതിൽ പ്രതിഷേധിച്ച് റോഡിലെ ചെളിക്കുഴിയിൽ കുളിച്ചു യുവാവിന്റെ വേറിട്ട പ്രതിഷേധം.

പിൻതുണയുമായ് നാട്ടുകാരും. റോഡിലെ കുഴിയിൽ കടലാസ് തോണിയിറക്കിയും വാഴ നട്ടുമാണ് നാട്ടുകാർ ഐക്യദാർഢ്യമറിയിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള തോട്ടുമുക്കം -വാലില്ലാപുഴ റോഡ് പൊളിഞ്ഞു അപകടാവസ്ഥയിൽ ആയിട്ട് മാസങ്ങൾ കഴിഞ്ഞു.

അധികൃതരോട് പരാതി പറഞ്ഞു മടുത്തു. പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തോട്ടുമുക്കം സ്വദേശി ഫൈസൽ ഇത്തരത്തിൽ പ്രതിഷേധവുമായി എത്തിയത്. തോട്ടുമുക്കം മുതൽ പുതിയ നിടം വരെയുള്ള 2 കിലോമീറ്റർ ദൂരം കാൽനട പോലും ദുഷ്കരമാണെന്ന് ഫൈസൽ പറയുന്നു. യാത്രാ ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. വലിയ കുഴികളിൽ വീണ് വാഹനങ്ങൾക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്.

Post a Comment

0 Comments