വീൽ അലൈൻമെൻ്റ് എന്നത് വാഹനത്തിലെ ചക്രങ്ങളുടെ പൊസിഷൻ ശരിയാക്കുന്ന പ്രക്രിയയാണ്. വാഹന നിർമ്മാതാക്കൾ ശുപാർശ ചെയ്യുന്ന കോണുകളിലേക്ക് വീലുകൾ ക്രമീകരിക്കുകയാണ് വീൽ അലൈൻമെൻ്റിൽ ചെയ്യുന്നത്
പ്രധാനമായും മൂന്ന് തരം അലൈൻമെൻ്റ് ക്രമീകരണങ്ങളാണ് ഉള്ളത്
ക്യാമ്പർ : വാഹനത്തിൻ്റെ മുൻവശത്ത് നിന്ന് നോക്കുമ്പോൾ ടയർ അകത്തേക്കോ പുറത്തേക്കോ ചരിഞ്ഞിരിക്കുന്ന കോണാണിത്. ശരിയായ ക്യാമ്പർ ടയറിൻ്റെ മുഴുവൻ ഉപരിതലത്തിലും ഭാരം തുല്യമായി വിതരണം ചെയ്യാൻ സഹായിക്കുന്നു.
കാസ്റ്റർ: വാഹനത്തിൻ്റെ വശത്ത് നിന്ന് നോക്കുമ്പോൾ സ്റ്റിയറിംഗ് ആക്സിസിൻ്റെ ചെരിവാണിത്. ഇത് വാഹനം നേർരേഖയിൽ ഓടിക്കാൻ സഹായിക്കുകയും, വളവുകൾ തിരിഞ്ഞ ശേഷം സ്റ്റിയറിംഗ് വീൽ അതിൻ്റെ സാധാരണ സ്ഥാനത്തേക്ക് തിരികെ വരാൻ സഹായിക്കുകയും ചെയ്യുന്നു.
ടോ : മുകളിൽ നിന്ന് നോക്കുമ്പോൾ ടയറുകൾ അകത്തേക്കോ പുറത്തേക്കോ തിരിഞ്ഞിരിക്കുന്ന കോണാണിത്. ശരിയായ ടോ സെറ്റിംഗ് ടയറുകൾ നിരപ്പായി നിൽക്കാൻ സഹായിക്കുന്നു
എല്ലാ വാഹനങ്ങളിലും വീൽ അലൈൻമെൻറ് മുഴുവനായി ക്യാമ്പർ കാസ്റ്റർ ടോ ഇവ മൂന്നും ഒന്നിച്ച് അഡ്‌ജസ്റ്റ് ചെയ്യാൻ സാധിക്കില്ല.
മിക്ക മുൻ വീൽ ഡ്രൈവ് കാറുകൾക്കും മുന്നിലെ വീലുകളുടെ ടോ ക്രമീകരിക്കാൻ സാധിക്കും. എന്നാൽ കാസ്റ്റർ, ക്യാമ്പർ എന്നിവ ക്രമീകരിക്കാൻ കഴിയില്ല.
ക്യാമ്പറും കാസ്റ്ററും എല്ലാം വാഹന നിർമ്മാണത്തിൽ തന്നെ ക്രമീകരിച്ചാണ് നൽകുന്നത് ഇതിനു മാറ്റം വരുന്നത് സസ്പെൻഷൻ സിസ്റ്റത്തിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോഴാണ്
ചില ഹൈ എൻഡ് കാറുകളിലും സ്പോർട്സ് കാറുകളിലും എസ്‌യുവി കളിലും മാത്രമാണ് ഇവ മൂന്നും ക്രമീകരിക്കാൻ സാധിക്കുകയുള്ളൂ
അലൈൻമെൻ്റ് തെറ്റിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ
വാഹനം ഒരുഭാഗത്തേക്ക് വലിയും.
സ്റ്റിയറിംഗ് നേരെ പിടിച്ചാലും കാർ ഏതെങ്കിലും ഒരു വശത്തേക്ക് വലിച്ചിലുണ്ടാകും.
ടയർ ഏതെങ്കിലും ഒരു കൂടുതലായി തേയ്മാനം സംഭവിക്കും
വീൽ അലൈൻമെന്റ് നഷ്ടപ്പെട്ടാൽ ചില സൂചനകളിലൂടെ അത് മനസ്സിലാക്കാം
വണ്ടി നേരെ പോകാതെ വലത്തോട്ടോ ഇടത്തോട്ടോ വലിക്കുന്നത് നേരെ മുന്നോട്ട് പോകുമ്പോൾ, വാഹനം ഇടത്തോട്ടോ വലത്തോട്ടോ സ്വയം വലിക്കുകയാണെങ്കിൽ വീൽ അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് സംശയിക്കാം,സ്റ്റിയറിംഗ് വീൽ നേരെ പിടിക്കാൻ കൂടുതൽ ബലം ഉപയോഗിക്കേണ്ടി വരും.
നേരെ റോഡിൽ ഓടിക്കുമ്പോഴും സ്റ്റിയറിംഗ് വീൽ കുറച്ച് വലത്തോട്ടോ ഇടത്തോട്ടോ ചെരിഞ്ഞ് നിൽക്കും.
ടയറുകളുടെ പുറത്തോ അകത്തോ ഒരു വശത്ത് മാത്രം കൂടുതൽ തേയ്മാനം കാണുന്നുണ്ടെങ്കിൽ അത് അലൈൻമെന്റ് ശരിയല്ല എന്നതിൻ്റെ വ്യക്തമായ സൂചനയാണ്.
ഹൈവേ സ്പീഡിൽ പോകുമ്പോൾ സ്റ്റിയറിംഗ് അല്പം ‘വൈബ്രേറ്റ്’ അനുഭവപ്പെടുന്നത്
സാധാരണയായി ഓരോ 𝟱,𝟬𝟬𝟬 – 𝟭𝟬,𝟬𝟬𝟬 𝗞𝗠 ഇടവേളയിൽ അല്ലെങ്കിൽ ടയർ മാറ്റുമ്പോൾ, വണ്ടി കുഴിയിൽ ഒക്കെ ഇടിച്ചാൽ അലൈൻമെന്റ് ചെയ്യുന്നത് നല്ലതാണ്.
മൈലേജ് കുറയും, സുരക്ഷയും ബാധിക്കും.
സാധാരണയായി ഓരോ 𝟱,𝟬𝟬𝟬 – 𝟭𝟬,𝟬𝟬𝟬 𝗞𝗠 ഇടവേളയിൽ അല്ലെങ്കിൽ ടയർ മാറ്റുമ്പോൾ, വാഹനം കുഴിയിൽ ഒക്കെ ഇടിച്ചാൽ അലൈൻമെന്റ് ചെയ്യുന്നത് നല്ലതാണ്..

0 Comments