പന്നിക്കോട് : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നെൽകൃഷി ചെയ്യുന്നതിന് പ്രോത്സാഹനവുമായി ഗ്രാമപഞ്ചായത്ത്. നെൽകൃഷി വികസന പദ്ധതി പ്രകാരം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് സൗജന്യമായി വിത്ത് നൽകുമ്പോൾ
ബ്ലോക്ക്, ജില്ലാ, ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി കൂലിചെലവ് സബ്‌സിഡിയും നൽകും.
നെൽവിത്ത് വിതരണം നടത്തികൊണ്ട് പ്രസിഡന്റ് ദിവ്യ ഷിബു പദ്ധതി ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷൻ ആയി. കൃഷി ഓഫീസർ രാജശ്രീ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, വാർഡ് മെമ്പർമാരായ വി.ഷംലൂലത്ത് കോമളം തോണിച്ചാൽ,കൃഷി അസിസ്റ്റന്റ് നിഷ നെൽകർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
0 Comments