Ticker

6/recent/ticker-posts

പൊലുകുന്ന് പുളിക്കൽ ആമിനക്കുട്ടി മെമ്മോറിയൽ അംഗൻവാടി നാടിന് സമർപ്പിച്ചു


 ഇരുപത്തി ആറാമത്തെ അംഗൻവാടിക്കും സ്വന്തം കെട്ടിടമായി


ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പൊലുകുന്ന് പുളിക്കൽ ആമിനക്കുട്ടി മെമ്മോറിയൽ  അംഗൻവാടി നാടിന് സമർപ്പിച്ചു


മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി കെട്ടിടമില്ലാതിരുന്ന പൊലുകുന്നത്ത് അംഗൻവാടിക്കും സ്വന്തം കെട്ടിടമായി. ഇതോടെ പഞ്ചായത്തിലെ 16 വാർഡുകളിലെ 26 അംഗൻവാടികൾക്കും സ്വന്തം കെട്ടിടമെന്ന നേട്ടവും ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. മാത്രമല്ല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമായ ആദ്യ പഞ്ചായത്തായും കൊടിയത്തൂർ മാറി. 22 ലക്ഷം രൂപ ചിലവഴിച്ചാണ് പൊലുകുന്ന് പുളിക്കൽ ആമിനക്കുട്ടി സ്മാരക  അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്. 10 ലക്ഷം രൂപ ചുറ്റുമതിൽ നിർമ്മാണത്തിനും അനുവദിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലം പൊതുജന പങ്കാളിത്തത്തോടെ പണം സമാഹരിച്ച് കണ്ടെത്തുകയായിരന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ കെട്ടിടത്തിൻ്റെ ഉദ്ഘാടനം

ഉത്സവാന്തരീക്ഷത്തിലാണ്  നടന്നത്.  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു കെട്ടിടോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷഷരായ ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ യു .പി മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, വി.ഷം ലൂലത്ത്, ടി.കെ അബൂബക്കർ, മജീദ് രിഹ്ല, ഫാത്തിമ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ adv സുഫിയാൻ വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരായ ഹരിദാസൻ പരപ്പിൽ, സുജ ടോം, മജീദ് പുതുക്കുടി, ബാബു മൂലയിൽ, ഷംസുദ്ധീൻ ചെറുവാടി, സി. ഫസൽ ബാബു, ഐ സി ഡി എസ് സൂപ്പർവൈസർ കെ. അറഫ, ശരത്പരപ്പിൽ, പി.കെ ലിസ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻ ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.കെ ലിസ, കെട്ടിടം ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ പ്രവർത്തിച്ച എഞ്ചിനീയറിംഗ് വിഭാഗം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെ ആദരിച്ചു


ചിത്രം:

Post a Comment

0 Comments