Ticker

6/recent/ticker-posts

ബാഡ്മിൻ്റൺ മത്സരങ്ങൾ തോട്ടുമുക്കത്ത്*,കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

 


കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

*ബാഡ്മിൻ്റൺ മത്സരങ്ങൾ തോട്ടുമുക്കത്ത്*


കൊടിയത്തൂർ: 15 വയസ് മുതൽ 40 വയസ് വരെയുള്ളവരുടെ കലാ - കായിക മികവുകൾ പ്രകടിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ബാഡ്മിൻ്റൺ മത്സരങ്ങൾ തോട്ടുമുക്കത്തും നീന്തൽ മത്സരങ്ങൾ കുളങ്ങര കുളത്തിലുമാണ് നടന്നത്. ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചെസ്, പഞ്ചഗുസ്തി മത്സരങ്ങൾ ആവേശമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ വി ഷംലൂലത്ത്, ടി.കെ അബൂബക്കർ, സെക്രട്ടറി ഒ എ അൻസു തുടങ്ങിയവർ സംസാരിച്ചു.
അത് ലറ്റിക് മത്സരങ്ങൾ 27 ന് പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലും വോളിബോൾ മത്സരങ്ങൾ അന്ന് തന്നെ സൗത്ത് കൊടിയത്തൂരിലും നടക്കും. വടംവലി മത്സരങ്ങൾ 27 ന് ചുള്ളിക്കാപറമ്പിലാണ് നടക്കുക.28 ന് കബഡി മത്സരങ്ങൾ പൊറ്റമ്മൽ വെച്ചും ക്രിക്കറ്റ് പി.ടി.എം സ്കൂൾ ഗ്രൗണ്ടിലും ഫുട്ബോൾ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിലും നടക്കും. ഒക്ടോബർ 4ന് പന്നിക്കോട് എ യു പി സ്കൂളിൽ നടക്കുന്ന കലാ മത്സരങ്ങളോടെ ഈ വർഷത്തെ കേരളോത്സവത്തിന് തിരശ്ശീല വീഴും

പടം.

Post a Comment

0 Comments