Ticker

6/recent/ticker-posts

പ്രവാചക സ്മരണകൾ ഉണർത്തി നബിദിനം ആഘോഷിച്ചു

 **



*തോട്ടുമുക്കം*: തോട്ടുമുക്കം മഹല്ല് & മദ്രസ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. 

പ്രഭാത മൗലീദ് പാരായണത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ദഫ് മുട്ട്, അറബന 

, ഫ്ലവർ ഷോ, എന്നിവ റാലിക്കു മാറ്റ് കൂട്ടി. മഹല്ല് ഖാസി ബഹു. അബ്ദുൽ ലത്തീഫ് ബാഖവി പതാക ഉയർത്തിയത്തോടെ നബിദിന ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ദുആ ക്ക് ശേഷം റാലി ആരഭിച്ചു. മഹല്ല് കാരണവന്മാരും ഉസ്താദുമാരും മഹല്ല് പ്രതിനിധികളും പൂർവ്വ വിദ്യാർത്ഥി കളും നൂറുകണക്കിന് മഹല്ല് നിവാസികളും റാലിയിൽ പങ്കെടുത്തു. മഹല്ല് ഖാസി അബ്ദുൽ ലത്തീഫ് ബാഖവി, ഖത്തീബ് മുനീർ അൽ ഹസനി,അബ്‌ദുള്ളാഹി ബാഖവി ഉസ്താദ്,പ്രസിഡന്റ്‌ ബഷീർ ഹാജി, സെക്രട്ടറി നാസർ ഏറിയാട്ട്, മുസ്തഫ പരുതിക്കുന്നൻ,മദ്രസ സെക്രട്ടറി ഹുസൈൻ ബാപ്പു, മമ്മുണ്ണി ഹാജി, K S മുഹമ്മദ് ഖാൻ,വാഹിദ് ഉസ്താദ്,മുസാഫിർ ഉസ്താദ് എന്നിവർ നബിദിന റാലിക്കു നേതൃത്വം നൽകി. 

തോട്ടുമുക്കം, പള്ളിതാഴെ അങ്ങാടികളിലൂടെ റാലി സംഘടിപ്പിച്ചു. പള്ളിതാഴെ അങ്ങാടിയിൽ വെച്ച് മഹല്ല് ഖത്തീബ് മുനീർ അൽ ഹസനി ഉസ്താദ് നബിദിന സന്ദേശം നൽകി. തുടർന്ന് റാലി മദ്രസ അങ്കണത്തിൽ  മൗലീദ് പാരായണത്തോടെ  സമാപിച്ചു.

 വൈകുന്നേരം നടന്ന നബിദിന പൊതു സമ്മേളനം ബഹു. അബ്ദുള്ളാഹി ബാഖവി ഉസ്താദ് ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ ബഷീർ ഹാജി, മദ്രസ സെക്രട്ടറി ഹുസൈൻ ബാപ്പു പ്രസംഗിച്ചു. വാഹിദ് ഉസ്താദ്, മുസാഫിർ ഉസ്താദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് ശേഷം അന്ന ദാനം ഉണ്ടായിരുന്നു.


✍️ റിപ്പോർട്ടർ: ബാസിത്ത് തോട്ടുമുക്കം

Post a Comment

0 Comments