Ticker

6/recent/ticker-posts

ശ്രീനാരായണ ഗുരു ദേവന്റെ 171 മത് ജൻമദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

 


തോട്ടുമുക്കം SNDP ശാഖ യോഗം ശ്രീനാരായണ ഗുരു ദേവന്റെ 171 മത് ജൻമദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

 രാവിലെ ശാഖാ പ്രസിഡന്റ് NR ജിനേഷ് പതാക ഉയർത്തി. മാഹാഗുരുപൂജ, പ്രാർത്ഥന എന്നിവക്കുശേഷം ശാഖാ അങ്കണത്തിൽ നിന്നും തോട്ടുമുക്കം, പള്ളിത്താഴെ ഡോ.പൽപു നഗറിലേക്ക് വാദ്യമേളങ്ങളുടെ  അകമ്പടിയോടെ ഘോഷയാത്ര നടന്നു,

 കെ എസ് സുഭാഷ് ജയന്തി സന്ദേശം നൽകി.

 തുടർന്ന് ഹിൽവാലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജയന്തി സമ്മേളനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്ത് വൈ.പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ എന്നിവർ പ്രതിഭകളെ ആദരിച്ചു. 

KS വിനോദ് മാസ്റ്റർ മുഖ്യ മുഖ്യപ്രഭാഷണം നടത്തി.

 ശാഖ പ്രസിഡണ്ട് എൻ ആർ ജിനേഷ് അധ്യക്ഷത വഹിച്ചു, ഡോക്ടർ പ്രണവ് കെ എസ്, ഷിജിമോൻ കെ ജി, പി പി അജയകുമാർ, സത്യൻ ചുരക്കായി, രമണി വിജയൻ എന്നിവർ സംസാരിച്ചു.

ശാഖാ സെക്രട്ടറി വി  ആർ ശിവദാസൻ മാസ്റ്റർ സ്വാഗതവും, അഭിലാഷ് പി എസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments