കഠിനാധ്വാനം അർപ്പണബോധവും കൊണ്ട് എന്തിനെയും കീഴടക്കാമെന്ന് കാണിച്ചുതരുകയാണ് തോട്ടുമുക്കം ചുണ്ടത്തും പൊയിൽ സ്വദേശിയായ അനിറ്റ റോജൻ.
ഒരു മൂന്നുവർഷത്തെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് എട്ടാം ക്ലാസുകാരി അനിറ്റ റോജൻ. കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് നേടിയത് തന്റെ കൂടെ പരിശീലനത്തിന് വന്ന പലരും പാതവഴിയിൽ നിർത്തി പോയപ്പോഴും നിശ്ചയദാർഢ്യത്തോടെ പരിശീലനം തുടരുകയും മൂന്നുവർഷംകൊണ്ട് കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയെടുക്കാൻ കൊച്ചു മിടുക്കയ്ക്ക് സാധിച്ചു മുതിർന്ന പലരും ആറും ഏഴ് വർഷം കഠിനാധ്വാനം ചെയ്തിട്ടാണ് ബ്ലാക്ക് ബെൽറ്റ് നേടുമ്പോൾ ആണ് അനിറ്റ റോജൻ ഈ നേട്ടം
2022 കുട്ടികൾക്ക് വേണ്ടി ചുണ്ടത്തുംപൊയിൽ പാരിഷ് ഹാളിൽ ഒരു കരാട്ടെ പരിശീലനം ആരംഭിക്കുന്നു. 25 ഓളം കുട്ടികൾ അന്ന് പരിശീലനത്തിന് ഉണ്ടായിരുന്നു, പിന്നീടങ്ങോട്ട് പരിശീലനത്തിന്റെ കഠിനമുള്ള വഴികളിലൂടെ സഞ്ചരിച്ചപ്പോൾ നമ്മുടെ അനീറ്റ റോജൻ ഒഴികെയുള്ള എല്ലാവരും പരിശീലനം നിർത്തി.
എല്ലാവരും പാതിവഴിയിൽ നിർത്തി മടങ്ങിയപ്പോഴും ബ്ലാക്ക് ബെൽറ്റ് നേടണമെന്ന നിശ്ചയദാർഢ്യത്തോടെ കൊച്ചുമിടുക്കി പരിശീലനം തുടരുകയായിരുന്നു തന്റെ മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും രാജൻ സാർ എന്ന പരിശീലകന്റെ പരിശീലന മികവും പ്രോത്സാഹനവും ഈ കനൽ വഴികൾ പിന്നിട്ട് ബ്ലാക്ക് ബെൽറ്റ് എന്ന നേട്ടം കൈവരിക്കാൻ എട്ടാം ക്ലാസുകാരിക്ക് സാധിച്ചു.
അനീറ്റ റോജൻ തോട്ടുമുക്കം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കായികാഭ്യാസത്തോടൊപ്പം തന്നെ പഠനത്തിലും ഉന്നത നിലവാരം പുലർത്തുന്നു . ദീപിക ബാലജനസഖ്യം കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയാണ് അനിറ്റ
ചുണ്ടത്തുമ്പോൾ സ്വദേശിയായ വെറ്റിലപ്പാറ ഹൈസ്കൂളിലെ അധ്യാപകൻ റോജൻ സാറിനെയും അജി റോജന്റെയും (ടീച്ചർ IOHSS എടവണ്ണ) മകളാണ് അനിറ്റ റോജൻ പരിശീലനത്തിന് എല്ലാ പിന്തുണയുമായി സഹോദരി ആൻ റോസും
കൂടെയുണ്ടായിരുന്നു


0 Comments