Ticker

6/recent/ticker-posts

മുക്കം ഉപജില്ല കായികമേള, തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി

 



തിരുവമ്പാടി :മുക്കം ഉപജില്ല കായിക മേളയിൽ  പുല്ലൂരാംപാറ സെൻറ് ജോസഫ് സ് ഹയർ സെക്കണ്ടറി സ്കൂൾ  510 പോയിൻ്റോടെ ഓവറോൾ ജേതാക്കളായി. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്ക്കൂൾ 105 പോയൻ്റോടെ റണ്ണറപ്പായി. തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ 53 പോയിൻ്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷനായ സമാപന സമ്മേളനത്തിൽ വിജയികൾക്കുളള ട്രോഫികൾ വിതരണം ചെയ്തു.
യോഗത്തിൽ മുക്കം എ.ഇ.ഒ ദീപ്തി വി, പ്രധാനാധ്യാപകരായ സുനിൽ ജോസഫ്, ബിനു ബേബി , ജോളി ജോസഫ്, സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡണ്ട് വിത്സൺ.ടി മാത്യു, കായികാധ്യാപകൻ എഡ്വേർഡ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments