Ticker

6/recent/ticker-posts

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം; സമ്മാനങ്ങൾ വിതരണം ചെയ്തു

 


പന്നിക്കോട്: രണ്ടാഴ്ചക്കാലം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിവിധ കേരളോത്സവ മത്സര വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.പന്നിക്കോട് എ യു പി സ്കൂളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ ബാബു പൊലുകുന്ന്,മറിയം കുട്ടി ഹസ്സൻ,കോ-ഓർഡിനേറ്റർ സി. ഫസൽ ബാബു, രാഗേഷ് ചെറുവാടി, ബഷീർ പാലാട്ട് തുടങ്ങിയവർ സംസാരിച്ചു. 


പടം :

Post a Comment

0 Comments