Ticker

6/recent/ticker-posts

അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണം നൽകി

 


തോട്ടുമുക്കം:    കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മതിയുടെ ആഭിമുഖ്യത്തിൽ 'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച അവകാശ സംരക്ഷണയാത്രയ്ക്ക് കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം ഫൊറോന സ്വീകരണം നൽകി. മതേതരത്വ ഭരണഘടന സംരക്ഷിക്കുക, ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വന്യമൃഗ ആക്രമണം അവസാനിപ്പിക്കുക, കാർഷിക ഉല്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക, വിദ്യാഭ്യാസ - ന്യൂനപക്ഷ അപഗണന അവസാനിപ്പിക്കുക,എന്നീ ലക്ഷ്യവുമായാണ് റാലി നടത്തുന്നത്.'                       കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളം പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തോട്ടുമുക്കം മേഖലാ ഡയറക്ടർ ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രതിനിധികളായ ഡോ. ജോസുകുട്ടി ഒഴുകയിൽ , ട്രീസ സെബാസ്റ്റ്യൻ, ബെന്നി ആന്റണി,രാജേഷ് ജോൺ , ജോണി വടക്കേക്കര, ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ , താമരശ്ശേരി രൂപത ഭാരവാഹികളായ പ്രിൻസ് തിനംപറമ്പിൽ , സാബു വടക്കേ പടവിൽ , ജയിംസ് തൊട്ടിയിൽ, കെ. കെ ജോർജ് , റെജി മുണ്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ ഗ്ലോബൽ സിഡണ്ട് ഡോ. രാജീവ് കൊച്ചു പറമ്പിൽ മറുപടി പ്രസംഗം നടത്തി.                     സെബാസ്റ്റ്യൻ പൂവ്വത്തും കുടിയിൽ, തോമസ് മുണ്ടപ്ലാക്കൽ, തങ്കച്ചൻ വാ മറ്റത്തിൽ, ജിയോ വെട്ടുകാട്ടിൽ, ഷാജു പനക്കൽ , ബെൻസി പഞ്ഞിപ്പാറയിൽ, കുര്യാക്കോസ് ഔസേപ്പ് പറമ്പിൽ , റോജി ചെമ്പോട്ടിക്കൽ , സജി പുല്ലാന്താനിക്കൽ,ചിന്നമ്മ തറപ്പുതൊട്ടിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നല്കി.

Post a Comment

0 Comments