Ticker

6/recent/ticker-posts

വനിതകൾക്ക് യോഗ പരിശീലനവുമായി കൊടിയത്തുർ ഗ്രാമപഞ്ചായത്ത്

 



പന്നിക്കോട്: ജീവിത ശൈലി രോഗമുൾപ്പെടെ വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ വനിതകൾക്ക് സൗജന്യ യോഗ പരിശീലനവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. 2025-2026 വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗ പരിശീലനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കാരാളി പറമ്പിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ; കേശിനി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സൻ, പ്രസ് ക്ലബ് പ്രസി: സി. ഫസൽ ബാബു, സി പി ബീരാൻ കുട്ടി, കെ.പി. മുഹമ്മദ് മോൻ, പി.കുട്ടി ഹസ്സൻ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി പ്രദേശത്തുകാർക്കായി ആരോഗ്യ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു

Post a Comment

0 Comments