മാവൂർ :സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ ആദ്യ ദിനം നടന്ന ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുത്തു മികവു തെളിയിച്ച കുട്ടികളെ മാവൂർ ബി.ആർ.സി ആദരിച്ചു. മാവൂർ പഞ്ചായത്ത് ബസ്റ്റാൻഡിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കുട്ടികളെ ബി ആർ സി ഹാളിലേക്ക് ആനയിച്ചു. സംസ്ഥാന ജില്ലാ ഇൻക്ലൂസീവ് സ്പോർട്‌സിൽ പങ്കെടുത്ത് വിജയികളായ മുഴുവൻ കുട്ടികൾക്കും ഉപഹാരങ്ങൾ നൽകിയാണ് ആദരിച്ചത്. ബി ആർ സി ഹാളിൽ വച്ച് നടന്ന അനുമോദന പരിപാടി എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ അജയൻ പി.എൻ ഉദ്ഘാടനം ചെയ്തു.ദേശീയ സ്കൂൾ ഗെയിംസ് യൂത്ത്ഫുട്ബോൾ കോച്ച് സലീം കൊളായി മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ഉമ്മർ, റൂറൽ എ.ഇ.ഒ കുഞ്ഞു മൊയ്തീൻകുട്ടി, ബിപിസി ജോസഫ് തോമസ്,രക്ഷാകർതൃ പ്രതിനിധി സുബീന, നീതു, അഖിൽ എന്നിവർ സംസാരിച്ചു.

0 Comments