കൊടിയത്തൂർ:മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ളവ സൗകര്യങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് പ്രത്യേക ചികിത്സയും ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശ്വാസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.
ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പ്രവർത്തകരിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ വകയിരുത്തിയാണ് ക്ലിനിക്കിന്റെ പ്രവർത്തി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, ബാബു പോലുകുന്നത്ത്, മെമ്പർമാരായിട്ടുള്ള വി ഷംലുലത്ത്, എം ടി റിയാസ്, യുപി മമ്മദ് കെജിസിനത്ത്, ടി കെ അബൂബക്കർ, ഫാത്തിമ നാസർ,ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട്, മെഡിക്കൽ ഓഫീസർ ഡോക്ടർ ആരതി, പാലിയേറ്റീവ് അസോസിയേഷൻ പ്രസിഡൻ്റ് എം. അബ്ദുറഹിമാൻ, എ. എം നൗഷാദ്,എം എ അബ്ദുറഹിമാൻ, കേ.റ്റ. മൻസൂർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

0 Comments