Ticker

6/recent/ticker-posts

പഞ്ചായത്ത് വികസന ഡോക്യുമെൻ്ററി വെബ് സൈറ്റ് ലോഞ്ചിംഗ് നടന്നു

 


മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ 5 വർഷത്തെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വികസന ഡോക്യുമെൻ്ററി " കൊടിയത്തൂർ വികസന കുതിപ്പിൻ്റെ 5 വർഷങ്ങൾ " വെബ് സൈറ്റ് ലോഞ്ചിംഗ് നടന്നു. ഇ-ടി മുഹമ്മദ് ബഷീർ എം.പി ലോഞ്ചിംഗ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറം, എം.ടി റിയാസ്, ടി.കെ അബൂബക്കർ, സെക്രട്ടറി ഒ.എ അൻസു തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments