65 വർഷത്തെ കാത്തിരിപ്പിന് അറുതി
സ്കൂൾപടി - മലങ്കുണ്ട് ഫുട്പാത്ത് യാഥാർത്ഥ്യമായി; രണ്ട് ജില്ലകളുടേയും രണ്ട് പഞ്ചായത്തുകളുടേയും സ്വപ്നം പൂവണിഞ്ഞു
തോട്ടുമുക്കം: കോഴിക്കോട്-മലപ്പുറം ജില്ലകളിലെ കൊടിയത്തൂർ - ഊർങ്ങാട്ടീരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സ്കൂൾപടി - മലങ്കുണ്ട് ഫുട്പാത്ത് യാഥാർത്ഥ്യമായതോടെ അരനൂറ്റാണ്ടിലധികമായുള്ള പ്രദേശത്തുകാരുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 65 വർഷം മുമ്പ് നിർമ്മിച്ച നടവഴി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും ഊർങ്ങാട്ടിരി പഞ്ചായത്തും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ഊർങ്ങാട്ടീരി പഞ്ചായത്തിലുള്ളവർക്ക് തോട്ടുമുക്കത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരധനാലയങ്ങൾ എന്നിവിടങ്ങളിലേക്കും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്ക് അരീക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും എത്തിപ്പെടാനുള്ള വഴി കൂടിയാണ് യാഥാർത്ഥ്യമായത്.
ഫുട് പാത്തിൻ്റെ ഉദ്ഘാടനം
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി.ജിഷ എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡണ്ട്മാരായ ഫസൽ കൊടിയത്തൂർ, ഷിജോ ആന്റണി, ആയിഷ ചേലപ്പുറത്ത്, ടി കെ അബൂബക്കർ, മറ്റു മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു
ചിത്രം:

0 Comments