Ticker

6/recent/ticker-posts

ജെൻഡർ റിസോഴ്‌സ് സെന്റർ പ്രവർത്തനമാരംഭിച്ചു

 


സ്ത്രീകൾക്കും കുട്ടികൾകൾക്കും സാമൂഹിക, മാനസിക, നിയമ സഹായം ലഭ്യമാക്കുക ലക്ഷ്യം;കൊടിയത്തൂരിൽ 

ജെൻഡർ റിസോഴ്‌സ് സെന്റർ പ്രവർത്തനമാരംഭിച്ചു. 


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ

പഞ്ചായത്ത് പരിധിയിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും സാമൂഹിക, മാനസിക, നിയമ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ

ജെൻഡർ റിസോഴ്‌സ് സെന്റർ പ്രവർത്തനമാരംഭിച്ചു. ഉസ്സൻ മാസ്റ്റർ സ്മൃതി കേന്ദ്രത്തിന് സമീപത്തെ കെട്ടിടത്തിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്.

 സ്ത്രീകളുടെ തൊഴിൽ പരിശീലന പരിപാടികൾ, സ്വയംതൊഴിൽ പദ്ധതികൾ, കൗൺസലിംഗ് സേവനങ്ങൾ എന്നിവയും ഈ കേന്ദ്രം വഴി നടപ്പാക്കപ്പെടും.

കേന്ദ്രത്തിൻ്റെ ഉദ്ഘാടം

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബാബു പോലുങ്ങുന്നത്, ആയിഷ ചേ ലപ്പുറത്ത്, വാർഡ് നമ്പർ ടി കെ അബൂബക്കർ , എം ടി റിയാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.എഅൻസു , ഐ സി ഡി എസ്  സൂപ്പർവൈസർ അറഫ, സി ഡബ്ല്യു എഫ് റസീന  അങ്കണ വാടി പ്രവർത്തകർ, വനിത ശക്തികരണ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments