Ticker

6/recent/ticker-posts

പനമ്പിലാവുകാരുടെ സ്വപ്നം പൂവണിയുന്നു; പാലം പുനർനിർമാണം ഉദ്ഘാടനം ചെയതു..

 



*തോട്ടുമുക്കം*:
*ഏറനാട്  മണ്ഡലത്തിലെ ഉറങ്ങാട്ടിരി- കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പനമ്പ്ലാവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണലൈനായി നിർവഹിച്ചു.*

*2016ൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷം പശ്ചാത്തല സൗകര്യവികസനത്തിൽ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.*

*ഏറനാട് മണ്ഡലം എംഎൽഎ പി.കെ. ബഷീർ ശിലാഫലകം അനാച്ഛാദനം ചെയ്തു.*

*നിലവിൽ 3 മീറ്റർ വീതിയും 22 മീറ്റർ നീളവുമുള്ള ഈ പാലം അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണ പ്രവൃത്തി നടത്തുന്നത്. പുതിയ പാലത്തിന്റെ നീളം 39.90 മീറ്ററും വീതി 11 മീറ്ററും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി 7.50 മീറ്റർ ഗാരേല്വേയും നൽകിയാണ് പുതിയപാലം വിഭാവനം ചെയ്തിട്ടുള്ളത്.*

*എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെംബർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാലക്കാട് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തുടങ്ങിയവർ പ്രസംഗിച്ചു.*

Post a Comment

0 Comments