*
തോട്ടുമുക്കം: ഒരു മാസത്തോളമായി തുടരുന്ന ജനങ്ങളുടെ പ്രതിഷേധം മാനിക്കാതെ തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് 2പേർക്ക് പരിക്കേറ്റ സംഭർത്തെ തുടർന്ന് ഗ്രാമപഞ്ചായത്തധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത, വൈസ് പ്രസിഡൻ്റ് സുജ ടോം, പഞ്ചായത്തംഗങ്ങളായ അഹമ്മറ്കുട്ടി പൂളത്തൊടി, ടി.പി ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ് തുടങ്ങിയവരാണ് സ്ഥലത്തെത്തിയത്. തുടർന്ന് ക്വാറിയിൽ പരിശോധന നടത്തിയ സംഘം ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത പറഞ്ഞു
.jpg)
0 Comments