Ticker

6/recent/ticker-posts

വിദ്യാലയങ്ങൾക്ക് ഫർണ്ണിച്ചർ വിതരണവും തോട്ടുമുക്കം സ്കൂളിലെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു

 


തോട്ടുമുക്കം: 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സർക്കാർ എൽ.പി, യു.പി സ്കൂളുകളിലേക്കുള്ള ഫർണ്ണീച്ചറുകളുടെ വിതരണം തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ നടന്നു. 4 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.തോട്ടുമുക്കം ജി.യു.പി സ്കൂളിലെ

നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ചടങ്ങിൽ,നടന്നു.രണ്ടര ലക്ഷം രൂപ വകയിരുത്തിയാണ് ക്ലാസ് റൂം നവീകരിച്ചത്. ഫർണ്ണീച്ചർ വിതരണവും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയം കുട്ടിഹാസൻ, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു,

പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, പ്രധാനാധ്യാപിക ബി.ഷെറീന, പി.ടി.എ വൈസ് പ്രസിഡന്റ് സോജൻ, എം പി ടി എ പ്രസിഡണ്ട് ലിസ്ന സാബിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

0 Comments