📡
*കൊണ്ടോട്ടി:* കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാർക്കിങ് ഫീസിൽ യാത്രക്കാർക്ക് ആശ്വാസകരമായ ഇളവുകൾ വരുത്തി നിരക്ക് പരിഷ്കരിച്ചു. ദീർഘകാലമായി യാത്രക്കാരും ടാക്സി തൊഴിലാളികളും ഉന്നയിച്ചിരുന്ന പരാതികൾ പരിഗണിച്ചാണ് എയർപോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം.
യാത്രക്കാരെ കൊണ്ടുപോകാൻ വരുന്ന ടാക്സി വാഹനങ്ങൾക്ക് മുൻപ് നൽകേണ്ടിയിരുന്ന 283 രൂപ എന്ന വലിയ തുക 100 രൂപയായി കുറച്ചു. വിമാനത്താവളത്തിൽ പ്രവേശിച്ച് 13 മിനിറ്റിനകം പുറത്തിറങ്ങിയില്ലെങ്കിൽ പാർക്കിങ് ഫീസ് നൽകണമെന്ന കടുത്ത വ്യവസ്ഥ പിൻവലിച്ചതാണ് ഏറ്റവും വലിയ ആശ്വാസം.
വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും നിശ്ചിത സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാത്തത് യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഇത്തരത്തിൽ ഫീസ് ഈടാക്കില്ല.
വിമാനത്താവള കവാടത്തിൽ നിന്ന് സമയം രേഖപ്പെടുത്തിയ സ്ലിപ്പ് നൽകുമെങ്കിലും തിരിച്ചുപോകുമ്പോൾ സമയം നോക്കി പണം ഈടാക്കുന്ന രീതി ഇനി ഉണ്ടാവില്ല. എന്നാൽ ഈ സ്ലിപ്പ് യാത്രക്കാർ കൈവശം കരുതണം. യാത്രക്കാരെ ഇറക്കാൻ വരുന്ന ടാക്സി വാഹനങ്ങൾ തുക നൽകേണ്ടതില്ലെന്നും യാത്രക്കാരുമായി എത്തുമ്പോൾ യാത്രാരേഖകൾ കാണിച്ചാൽ മതിയെന്നും അധികൃതർ.
അതേസമയം, ഇളവുകൾ നൽകുന്നതോടൊപ്പം തന്നെ ചില നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. നിശ്ചിത പാർക്കിങ് ഏരിയകളിൽ അല്ലാതെ വാഹനം നിർത്തിയിട്ടാൽ 500 രൂപ പിഴ ഈടാക്കും. മുൻപ് ഇത് 250 രൂപയായിരുന്നു.
🗾🗾🗾🗾🗾🗾🗾🗾🏖️🗾🗾🗾🗾🏖️🏖️🏖️🏖️🏖️🏖️🏖️🧱🧱🧱🧱🧱🧱🏤🏤🏤....🏘️🏘️🏘️🏘️🏘️🏘️
*🟢മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് വയോധികൻ മരിച്ചതിൽ സീരിയൽ താരത്തിനെതിരെ കൂടുതൽ വകുപ്പുകൾ*🔴
➖➖➖➖➖➖➖➖➖
➖➖
*കോട്ടയം* : മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.
സംഭവത്തിൽ കോട്ടയം ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അതേസമയം, മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (60) ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
ഡിസംബർ 24ന് വൈകീട്ട് നാട്ടകം ഗവ. കോളജിന് സമീപത്താണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു.
📡
🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️🏟️
📡
*കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി*
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കുറേപേർ രക്ഷപ്പെടുമെങ്കിൽ രക്ഷപെടട്ടെയെന്ന് അഭിപ്രായപ്പെട്ട മന്ത്രി നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു.
📡

0 Comments