Ticker

6/recent/ticker-posts

പാലിയേറ്റീവ് ദിനത്തിൽ വീൽചെയറും പ്രവർത്തന ഫണ്ടുംകൈമാറി

 

തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് കേരള പാലിയേറ്റീവ് ദിനത്തിൽ തോട്ടുമുക്കം സെന്റ് അൽഫോൻസാ പാലിയേറ്റീവിന് വീൽ ചെയറും പ്രവർത്തന ഫണ്ടും കൈമാറി.


പിടിഎ പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാദർ ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ആന്റപ്പൻ ചെറിയാൻ, പാലിയേറ്റീവ് പ്രവർത്തകരായ ജിയോ തോമസ്, ചിന്നമ്മ മാത്യു, എൻഎസ്എസ് യൂണിറ്റ് ലീഡർ മീവൽ മാത്യു എന്നിവർ പ്രസംഗിച്ചു.


എൻ എസ് എസ്  യൂണിറ്റ് വളണ്ടിയർമാർ സാമാഹരിച്ച പ്രവർത്തക ഫണ്ടും വീൽചെയറും സ്കൂൾ മാനേജർ ഫാദർ ബെന്നി കാരക്കാട്ടിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി






Post a Comment

0 Comments