Ticker

6/recent/ticker-posts

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 11 കോടിയുടെ വികസന പ്രവർത്തനത്തിന് ആക്ഷൻ പ്ലാനിന് അംഗീകാരമായി

 


കൊടിയത്തൂർ :


കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന 11 കോടിയുടെ ജനകീയാസൂത്രണ പദ്ധതിക്ക് ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ അംഗീകാരം നൽകി.


 കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു.


ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പന്നിക്കോട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കൂടി സഹായത്തോടെ ജില്ലയിൽ മാതൃകാ കേന്ദ്രമാക്കി സജ്ജീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് വിഹിതമായി 20 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയ്യാറാക്കിയത് കൂടാതെ കൊടിയത്തൂരിലെ ഇ ഉസ്സൻ മാസ്റ്റർ സ്മൃതി കേന്ദ്രം പുനർ നിർമ്മിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ലൈബ്രറിക്ക് പുറമേ ഡിജിറ്റൽ ലൈബ്രറിയും, കോൺഫ്രൻസ് ഹാളും,കലാ കേന്ദ്രവുമാക്കി സജ്ജീകരിക്കുന്നതിനും പ്രത്യേക പദ്ധതികൾക്ക് അംഗീകാരം നൽകി.


അടുത്ത 5 വർഷം കൊണ്ട് വനിതകൾക്കായി 200 വ്യവസായ സംരംഭങ്ങൾ ലക്ഷ്യം വെച്ച് 25 ലക്ഷം രൂപയുടെ പദ്ധതി കൂടാതെ വനിതകളുടെ നൈ പുണ്യ വികസനം ലക്ഷ്യം വെച്ച് സ്കിൽ ഡെവലപ്മെന്റ് സെന്ററൂം,സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി,24 മണിക്കൂർ പാലിയേറ്റീവ് പരിചരണതോടൊപ്പം കിഡ്നി സംബന്ധിച്ചുള്ള രോഗങ്ങൾ കാരണം ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഡയാലിസിസ് കിറ്റും പദ്ധതിയിൽ ഉൾപ്പെട്ടു കഴിഞ്ഞു.പഞ്ചായത്ത് കുടിവെള്ളം,കൃഷി,ക്ഷീര വികസനം,ആരോഗ്യം,അംഗൻവാടി മേഖലകളിൽ എല്ലാം നടപ്പിലാക്കുന്ന ഏറ്റവും നൂതന പദ്ധതികൾക്ക് പുറമേയാണ് ഇവയെല്ലാം.കാർഷിക മേഖലയിൽ നേരിടുന്ന വന്യ മൃഗ ശല്യം പരിഹരിക്കുന്നതിന് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനും നീർ നായ ഭീഷണിക്ക് പരിഹാരമായി കൊടിയത്തൂർ കോട്ടമുഴി കടവിൽ നീർ നായ ഫെൻസിങ് സ്ഥാപിക്കുന്നതിനും ആവശ്യമായ തുക പദ്ധതിയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.


കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ധന്യ ബാബു രാജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി അബ്ദുൽ മജീദ്,ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി അദ്യക്ഷ കസ്ന ഹമീദ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻ പി അഹമ്മദ് കുട്ടി,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി അദ്യക്ഷ ആയിഷ ചേലപ്പുറത്ത്,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ എ അൻസു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്യക്ഷൻ എൻ കെ അഷ്‌റഫ്,സി ജെ ആന്റണി,കെ ടി മൻസൂർ,സി ഹരീഷ്,അസിസ്റ്റന്റ് എഞ്ചിനീയർ സുദേശ്ണ പാലോളി,കൃഷി ഓഫിസർ രാജശ്രീ,വി ഇ ഒ അമൽ സാമൂവൽ,ഐ സി ഡി എസ് സൂപ്പർ വൈസർ അറഫ,മെഡിക്കൽ ഓഫിസർ ഡോ : ആരതി,അസ്സിസ്റ്റന്റ്സെക്രട്ടറി അബ്ദുൽ ഗഫൂർ,ജസീത തടായിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments