മുക്കം: മണാശ്ശേരി- കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണ ശേഷം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വാർഡ് മെമ്പർ എം.പി ജുമൈലയുടെ നേതൃത്വത്തിലാണ് മുക്കം പോലീസ്, കെ.ആർ.എഫ്.ബി എന്നിവരുടെ അനുമതിയോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ച് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. നേരത്തെ വാർഡ് മെമ്പർ എം പി ജുമൈലയുടെ നേതൃത്വത്തിൽ നടന്ന പ്രദേശവാസികളുടെ യോഗത്തിൽ റോഡിൽ അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും കെ.ആർ.എഫ്.ബി അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ഓളം അപകടങ്ങൾ നടന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
ഈ റോഡിൽ കൊടിയത്തൂരിനും സൗത്ത് കൊടിയത്തൂരിനുമിടയിൽ
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 30 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായത്. ഒരു മാസം മുമ്പ് ബസിനടുത്തേക്ക് ഓടി വന്ന 3 വയസുകാരി ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം രക്ഷപ്പെട്ട സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഈ ഭാഗത്തെ അപകടങ്ങളും ചർച്ചയായത്. അശാസ്ത്രീയമായ റോഡ് നിർമ്മാണം, അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയല്ലാം അപകടത്തിന് കാരണമാവുന്നുണ്ട്.വിദ്യാർത്ഥികളും കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമുൾപ്പെടെ പലപ്പോഴും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെൻ്ററിന് മുൻവശത്തെ കയറ്റവും ഡ്രൈവർമാർക്ക് വലിയ വെല്ലുവിളിയാണ്. സൗത്ത്കൊടിയത്തുർ ഭാഗത്ത് നിന്ന് വരുന്ന ഡ്രൈവർമാർക്ക് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് കാണാനാവുക. ഈ ഭാഗത്തെകയറ്റം കുറക്കണമെന്ന് നിർമ്മാണ സമയത്ത് തന്നെ ആവശ്യമുയർന്നിരുന്നു എങ്കിലും അധികൃതർ ചെവികൊണ്ടിരുന്നില്ല. കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുറമെ പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ ഓഫീസ് കെട്ടിടം, കോംട്രസ്റ്റ് കണ്ണാശുപത്രി, സ്വകാര്യ മെഡിക്കൽ സെൻ്റർ തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കെല്ലാമായി നൂറുകണക്കിനാളുകളാണ് ദിവസവും എത്തിച്ചേരുന്നത്. സ്പീഡ് ബ്രേക്കർ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത നിർവഹിച്ചു. വാർഡ് മെംബർ എം.പി ജുമൈല, ടി.പി ഷറഫുദ്ധീൻ, മുക്കം എസ്.ഐമനോജ്കുമാർ ,സിവിൽ പോലീസ് ഓഫീസർ ബിനോയ് വിശ്വം,ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ,
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻ്റ് ഷരീഫ് അമ്പലക്കണ്ടി, ടി.കെഅനീഫ,
പാലക്കോട്ടു പറമ്പിൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധി
സുരേഷ് ബാബു, റഹീസ്, അർഷദ് ഖാൻ, ഇ.മുഹമ്മദ്, കെ കെ ജാഫർ, ടി.പിഫഹീം, പി.വി നൗഷിർ തുടങ്ങിയവർ സംബന്ധിച്ചു
ചിത്രം:

0 Comments