വെറ്റിലപ്പാറ: സെന്റ് അഗസ്റ്റ്യന്‍സ് ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ നാളെ മാര്‍ച്ച് 19 വ്യാഴാഴ്ച. രാവിലെ 10 മണിക്ക് കുരിശിന്റെ വഴി. 10.30 ന് ആഘോഷമായതിരുനാള്‍ കുര്‍ബാനക്ക് താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് ലദീഞ്ഞും ഊട്ടു നേര്‍ച്ചയും. ഒരേസമയം 450- ാളം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ദൈവാലയ മുറ്റത്ത് പന്തല്‍ ക്രമീകരിച്ചിട്ടുള്ളത്. ഊട്ടുനേര്‍ച്ചയില്‍ ഏകദേശം 2500 പേര്‍ പങ്കെടുക്കും. തിരുനാള്‍ നടത്തിപ്പിനായി ഇടവക വികാരി ഫാ. അരുണ്‍ വടക്കേലിന്റെ നതൃത്വത്തില്‍ പന്ത്രണ്ട് കമ്മറ്റികളിലായി 160 ഓളം പേര്‍ അടങ്ങുന്ന ഒരു വലിയ ടീമും പ്രവര്‍ത്തിച്ചുവരുന്നു. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനും വി.യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം തേടാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.അരുണ്‍ വടക്കേല്‍ അറിയിച്ചു.
ഒന്‍പത് ദിവസത്തെ നൊവേന സമാപനദിവസമായ ഇന്ന് വൈകുന്നേരം 4.03 ന് ആഘോഷമായ വി.കുര്‍ബാനക്ക് വികാരി ഫാ.അരുണ്‍ വടക്കേല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്്
വി.യൗസേപ്പിതാവിന്റെ കപ്പേളചുറ്റി പ്രദക്ഷിണം, സമാപനാശീര്‍വാദം. കൈകാരന്‍മാരായ ബേബി കോഴിക്കുന്നേല്‍, ജോര്‍ജ്ജ് കണിയാംകുഴി, തോമസ് തെരുവത്ത് , ജോസ് പുളിക്കല്‍ എന്നിവരും ടീമുകളായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു

0 Comments