വെറ്റിലപ്പാറ: സെന്റ് അഗസ്റ്റ്യന്‍സ് ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികനായിരുന്നു. തുടര്‍ന്ന് ലദീഞ്ഞും ഊട്ടു നേര്‍ച്ചയും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ ആധരിച്ചു.
ഒരേസമയം 450- ാളം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തില്‍ ദൈവാലയ മുറ്റത്ത് ക്രമീകരിച്ച പന്തലിൽ 2500 ഓളം പേർ ഊട്ടുനേർച്ചയിലും തിരുനാൾ ആഘോഷങ്ങളിലും പങ്കെടുത്തു.
ഏറനാട് എം.എൽ.എ പി.കെ ബഷീർ, തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ്,
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മി തോമസ്
ബ്ലോക്ക് മെമ്പർ ഷിജോ ആൻ്റണി, വൈദീകർ , തുടങ്ങി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
തിരുനാള്‍ നടത്തിപ്പിനായി ഇടവക വികാരി ഫാ. അരുണ്‍ വടക്കേലിന്റെ നതൃത്വത്തില്‍ പന്ത്രണ്ട് കമ്മറ്റികളിലായി 160 ഓളം പേര്‍ അടങ്ങുന്ന ഒരു വലിയ ടീമും പ്രവര്‍ത്തിച്ചിരുന്നു.
ഒന്‍പത് ദിവസത്തെ നൊവേന സമാപനദിവസമായിരുന്ന ബുധനാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ വി.കുര്‍ബാനക്ക് വികാരി ഫാ.അരുണ്‍ വടക്കേല്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്
വി.യൗസേപ്പിതാവിന്റെ കപ്പേളചുറ്റി പ്രദക്ഷിണവും നടത്തി. ഇടവകയിലെ ജോസഫ് നാമധാരികളുടെപ്പം ഫാ .ആരുൺ വടക്കേൽ നാമഹേതുക തിരുന്നാൾ ആഘോഷിച്ചു. കൈകാരന്‍മാരായ ബേബി കോഴിക്കുന്നേല്‍, ജോര്‍ജ്ജ് കണിയാംകുഴി, തോമസ് തെരുവത്ത് , ജോസ് പുളിക്കല്‍ ,പാരിഷ് സെക്രട്ടറി ജോഷി കള്ളിക്കിട്ട് എന്നിവരും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.



0 Comments