_*മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു..*_
മൈസൂരു: കർണാടകയിലെ ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾ മരിച്ചു.
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ വോൾവോ സ്ലീപ്പർ ബസാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവർക്കും പരിക്കേറ്റവർക്കും ആവശ്യമായ തുടർനടപടികൾ പോലീസ് സ്വീകരിച്ചുവരുന്നു.

0 Comments