Ticker

6/recent/ticker-posts

എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 13-ാം തവണയും നൂറ് ശതമാനം വിജയം നേടി വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിന് ഉജ്ജ്വല വിജയം കരസ്ഥമാക്കാൻ സാധിച്ചു.

 



ഈ വർഷം ആകെ 115 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 15 കുട്ടികൾക്ക് Full A+ നേടിക്കൊണ്ട് ചരിത്രവിജയം സൃഷ്ടിക്കാൻ കഴിഞ്ഞു. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ കൂടുതലും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്.


എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളെ സ്കൂളിൽ നിന്ന് മധുരവും മെഡലുകളും നൽകി ആദരിച്ചു. ചടങ്ങിൽ PTA പ്രസിഡന്റ് അബ്ദുൽ റഷീദ് വി.ടി., ഹെഡ് മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ, സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ., അലി അക്ബർ കെ.ടി., SRG കൺവീനർ വിലാസിനി ടീച്ചർ, ക്ലാസ് അധ്യാപകരായ മുനീർ യാക്കിപ്പറമ്പൻ, കുഞ്ഞു മുഹമ്മദ്‌, മഞ്ജുഷ ടീച്ചർ, PTA ഭാരവാഹി സത്താർ എന്നിവർ വിജയികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് സംസാരിച്ചു.









Post a Comment

0 Comments