*
മരഞ്ചാട്ടി:- മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. താമരശ്ശേരി സിറ്റി ട്രാഫിക് സബ് ഇൻസ്പെക്ടർ ശ്രീ. ജയപ്രകാശ് ക്ലാസ്സ് നയിച്ചു.
കേരള സർക്കാരിന്റെയും , കേരള പോലീസിന്റെയും ദൗത്യമായ 'ഓപ്പറേഷൻ തൂഫാന്റെ ' ഭാഗമായാണ് ഇത്തരമൊരു ക്ലാസ്സ് നടത്തിയത്. തൂഫാൻ വാരിയേഴ്സായി കുട്ടികൾ മാറണമെന്ന് ശ്രീ .ജയപ്രകാശ്സാർ ഉദ്ബോധിപ്പിച്ചു. ട്രാഫിക് നിയമങ്ങൾ, റാഗിംഗ് , സൈബർ ആക്രമണങ്ങൾ , ഓൺലൈൻ അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ജനിപ്പിക്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു.
സി.ലൗലി കെ.കെ. , ശ്രീമതി ഡീന സണ്ണി തുടങ്ങിയവർ സംസാരിച്ചു.

0 Comments