Ticker

6/recent/ticker-posts

ചെറുവാടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം; എം എൽ എക്ക് നിവേദനം നൽകി ഗ്രാമപഞ്ചായത്തംഗം

 



മുക്കം: നിരവധി യാത്രക്കാർക്ക് ഉപകാരമാവുന്ന തരത്തിൽ ചെറുവാടിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സി.കെ കാസിം എം എൽ എക്ക് നിവേദനം നൽകി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം എസ്.എ നാസറാണ് നിവേദനം നൽകിയത്. സ്ത്രീകൾക്ക് കെ.എസ്.ആർ. ടി.സി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിൻ്റെ ഗുണം ഈ മേഖലയിലുള്ളവർക്കും ലഭ്യമാക്കണമെന്ന് എസ്.എ നാസർ പറഞ്ഞു.നേരത്തെ

ചെറുവാടി - കൊടിയത്തൂർ - മുക്കം കോഴിക്കോട് ഭാഗത്തേക്ക്  കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. അടുത്തകാലത്തായി ഈ സർവീസുകൾ പൂർണമായും ഒഴിവാക്കിയനിലയിലാണന്നും കോളേജ് കുട്ടികൾ, കച്ചവടക്കാർ, സാധാരണക്കാർ തുടങ്ങി നിരവധി യാത്രക്കാർ ഉള്ള ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് ആരംഭിച്ചാൽ അത് വലിയ വിജയമായി മാറുമെന്നും എസ്.എ നാസർ പറഞ്ഞു. ഷാബു അഹമ്മദ്, കെ പി അഹമ്മദ് കുട്ടി, എം.പി ജുമൈല , പി കെ സി കുഞ്ഞോയി, ബംഗാളത്ത് മുജീബ്, എൻ മുഹമ്മദ്, കുഞ്ഞുമായി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.


ചിത്രം:

Post a Comment

0 Comments