Ticker

6/recent/ticker-posts

വെള്ളിമാട് കുന്ന്-മുത്തങ്ങ നാലുവരിപ്പാത ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നു* 💫💫💫💫💫💫💫

 

_നാലുവരിപ്പാത വികസനം: ഡി.പി.ആറിനായി വീണ്ടും ടെൻഡർ_

17.07.2026

താമരശ്ശേരി: കോഴിക്കോട് മലാപ്പറമ്പ് മുതൽ മുതൽ വയനാട് മുത്തങ്ങ വരെ നാലുവരിയായി വികസിപ്പിക്കുന്ന ദേശീയ പാത 766 ൽ വെള്ളിമാട് കുന്ന് മുതൽ മുത്തങ്ങ വരെയുള്ള റീച്ചിലെ റോഡ്ഭാഗം ദേശീയപാത അതോറിറ്റി (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ/എൻ.എച്ച്.എ.ഐ) ഏറ്റെടുക്കുന്നു. നിർദിഷ്ട നാലുവരിപ്പാത കൈമാറ്റവും ഏറ്റെടുക്കലും സംബന്ധിച്ച നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ഉപരിതലഗതാഗത ഹൈവേ മന്ത്രാലയം അണ്ടർ സെക്രട്ടറി ജയ പ്രകാശ് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും, എൻ.എച്ച്.എ.ഐ ചെയർമാനും കത്ത് നൽകി. റോഡിന്റെ ഉടമസ്ഥ, നിർവഹണ അവകാശച്ചുമതല കൈമാറുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ നിലവിൽ പുരോഗതിയിലാണ്.

നേരത്തെ രണ്ടുവരിപ്പാതയായി വിഭാവനം ചെയ്ത ദേശീയപാത ഭാഗത്തിന്റെ നവീകരണമാണ് പിന്നീട് നാലുവരിയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. താമരശ്ശേരി ചുരം ബൈപ്പാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ)റോഡ്, താമരശ്ശേരി, കൊടുവള്ളി, ബത്തേരി, മീനങ്ങാടി ബൈപ്പാസുകൾ ഉൾപ്പെടുന്നതാണ് ഈ നിർദിഷ്ട നാലുവരിപ്പാത. 110 കിലോമീറ്ററോളമാണ് ദൈർഘ്യം. താമരശ്ശേരി ചുരത്തിന് പകരം നിർദിഷ്ട ചുരം ബൈപ്പാസ് റോഡിലൂടെയാണ് നാലുവരിപ്പാത ബന്ധിപ്പിക്കുക. നേരത്തെ സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ ഉടമസ്ഥതയിലും മോർത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു ഈ ദേശീയപാത ഭാഗത്തിന്റെ നവീകരണ പ്രവൃത്തി നടന്നുവന്നിരുന്നത്. എൻ.എച്ച്.എ.ഐ റീച്ച് പൂർണമായി ഏറ്റെടുക്കുന്ന പക്ഷം ടെൻഡറിലൂടെ നിയോഗിക്കുന്ന കൺസൽട്ടൻസിയുടെ നേതൃത്വത്തിലായിരിക്കും നവീകരണം.

മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ ദേശീയപാത വികസിപ്പിക്കുന്നതിനായി ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടിക്രമം നേരത്തെ മോർത്ത് പൂർത്തീകരിച്ച് സിവിൽ മന്ത്ര ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയെ നിശ്ചയിച്ചിരുന്നെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു. അതിന് ശേഷം വെള്ളിമാട്കുന്ന്-മുത്തങ്ങ നാലുവരിപ്പാതയ്ക്കായുള്ള ഡി.പി.ആറിന് രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും കൺസൽട്ടൻസികളാരും ഏറ്റെടുത്തിരുന്നില്ല. അതോടെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി എൻ.എച്ച്.എ.ഐ മൂന്നാമതും ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.  ദേശീയപാതയുടെ ഗതി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടിക്രമങ്ങളിലെ കാലതാമസമെന്നാരോപിച്ച് ചുരംബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.



*എന്താണ് സംഭവിക്കുന്നത്?*

1. *പദ്ധതി*: കോഴിക്കോട് മലാപ്പറമ്പ് മുതൽ വയനാട് മുത്തങ്ങ വരെയുള്ള 112 കിലോമീറ്റർ ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം DPR തയ്യാറാക്കാനുള്ള ടെൻഡർ പൂർത്തിയാക്കി

2. *2 റീച്ചുകൾ*:

    - *മലാപ്പറമ്പ് - പുതുപ്പാടി*: 35 കിലോമീറ്റർ

    - *പുതുപ്പാടി - മുത്തങ്ങ*: 77.8 കിലോമീറ്റർ

    - ആകെ 30 മീറ്ററോളം വീതിയിൽ നാലുവരി

3. *വെള്ളിമാട് കുന്ന് ഭാഗം*: മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗം ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടിൽ 24 മീറ്റർ വീതിയിൽ നവീകരിക്കുന്നുണ്ട്. ഈ റീച്ചും പിന്നീട് ദേശീയപാതയുടെ ഭാഗമാകും.

4. *പ്രത്യേകതകൾ*:

    - താമരശ്ശേരി ചുരം ബൈപ്പാസ് ഉൾപ്പെടെ 5 ബൈപ്പാസുകൾ - താമരശ്ശേരി, കൊടുവള്ളി, ബത്തേരി, മീനങ്ങാടി

    - ചുരത്തിലെ 3 ഹെയർപിൻ വളവുകൾ വികസിപ്പിക്കും

    - ചുരത്തിന് സമാന്തരമായി 14.5 കിലോമീറ്റർ ചുരം ബൈപ്പാസ് റോഡ് 3f750ec4


*ഇപ്പോഴത്തെ സ്റ്റാറ്റസ്*

- DPR തയ്യാറാക്കാൻ ഹരിയാണയിലെ 'സിവിൽ മന്ത്ര ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡി'ന് ചുമതല

- 18 മാസമാണ് DPR സമർപ്പിക്കാനുള്ള സമയം

- സ്ഥലമേറ്റെടുക്കൽ ചെലവ് മുഴുവൻ NHAI വഹിക്കും എന്ന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട് 3f75ce88


പൂർത്തിയാകുന്നതോടെ കോഴിക്കോട് - വയനാട് യാത്രയുടെ വേഗം വളരെ കൂടും 0ec4


Post a Comment

0 Comments