വെറ്റിലപ്പാറ : ലോകകപ്പിന്റെ ആവേശം കുട്ടികളിൽ എത്തിക്കാൻ ഹോളിക്രോസ് കോൺവെന്റ് സ്കൂളിൽ വർണ്ണാഭമായ സ്കൂൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളുടെ കളറുകളിൽ ഉള്ള ജഴ്സികൾ അണിഞ്ഞ് ജൂനിയർ, സീനിയർ വിഭാഗത്തിലെ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്ത കളികളിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തി. ആവേശം നിറഞ്ഞ കളികളിൽ വിജയികളായ ടീമുകൾക്ക് പ്രിൻസിപ്പൽ സിസ്റ്റർ സ്മിത വർഗീസ് ട്രോഫികൾ വിതരണം ചെയ്തു.
നാലാം ക്ലാസ് മുതൽ പത്താം ക്ലാസ്സു വരെയുള്ള കുട്ടികൾ വീക്ഷിച്ച കളികളെ അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
0 Comments