Ticker

6/recent/ticker-posts

നേപ്പാളിലെ പ്രളയം; മരണസംഖ്യ 752 ആയി

 **


*Published ; 30-08-2026  ഞായർ*


 കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവകുടെ എണ്ണം 752 ആയി. 2,502 പേരെ ഇപ്പോഴും കാണാനില്ല. അവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ 239 പേര്‍ക്ക് പരിക്കേറ്റു. 8,730 പേരെ ഇതുവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം, നേപ്പാളിനെ സഹായിക്കാന്‍ നിരവധി രാജ്യങ്ങളാണ് ഇതിനോടകം മുന്നോട്ടുവന്നത്. വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടം കോടിക്കണക്കിന് ഡോളറിലെത്തുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഈ ഘട്ടത്തില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നത് അകാലമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിരവധി രാജ്യങ്ങള്‍ നേപ്പാളിന് സാമ്പത്തികവും മാനുഷികവുമായ സഹായം പ്രഖ്യാപിച്ചു. നേപ്പാള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചും പുതിയ വിവരങ്ങളില്ല. നേപ്പാള്‍ സൈന്യവും പ്രത്യേക ദുരന്തനിവാരണ സേനയും കഠിനമായ സാഹചര്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

➖➖➖➖➖➖➖➖➖➖

Post a Comment

0 Comments