Ticker

6/recent/ticker-posts

35 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ*

 

*മഞ്ചേരി:*  

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പൂക്കൊളത്തൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 35 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പൂക്കൊളത്തൂർ കണയൻകോട്ടിൽ ജാവേദ്മോൻ (33), അരീക്കോട് മാതാക്കോട് മണ്ണാളിപറമ്പിൽ ഹിദാഷ് അലി (30) എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഉത്തരമേഖലാ സ്ക്വാഡും മഞ്ചേരി റേഞ്ച് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജാവേദ്മോന്റെ വീട്ടിൽവെച്ചാണ് ഇരുവരും പിടിയിലായത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 20,000 രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. ഇരുവരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ അനീഷ്, പ്രിവന്റീവ് ഓഫീസർ പി. സഫീറലി, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. സച്ചിൻദാസ്, ഇ. അഖിൽദാസ്, ഇ. പ്രവീൺ, കെ. അമിത്, പി. സജിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഇരുവരെയും മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

➖➖➖➖➖➖➖

Post a Comment

0 Comments