Ticker

6/recent/ticker-posts

ചോക്കാട് മല വെള്ളപാച്ചിലിൽ മരിച്ച 5 പേരുടെ മൃതദേഹം ലഭിച്ചു, സ്ത്രീക്ക് വേണ്ടി തെരച്ചിൽ തുടരുന്നു.

 



*2026 സെപ്റ്റംബർ 21 തിങ്കൾ*


മഞ്ചേരി

ഇന്നലെ (20-09-2026 ഞായറാഴ്ച) ഉച്ചക്ക് ശേഷം,  പൂക്കോട്ടുംപാടം ടികെ കോളനിയിൽ ഉണ്ടായ മലവെള്ളപാച്ചിലിൽ മരണപ്പെട്ടവരുടെ പോസ്റ്റുമോർട്ട നടപടികൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ, . നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.


 വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കുറുപ്പത്ത് റഫീഖിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ 8 മണിയോടെ കണ്ടെത്തിയത്. വണ്ടൂരിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മരണപ്പെട്ട റഫീഖ് എന്ന കുട്ടി മോൻ. 


ഒഴുക്കിൽ പെട്ട് കാണാതായ സ്ത്രീക്ക് വേണ്ടി തെരച്ചിൽ തുടരുന്നു.


 വണ്ടൂർ പോരൂർ കോട്ടക്കുന്ന് സ്വദേശി സജ്ജാദ് കുപ്പനത്ത് (23), വണ്ടൂർ ചെട്ടിയാറ സ്വദേശി കുറുപ്പത്ത് റഫീഖ്, കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം എന്നിവർ ഉൾപ്പെടെ  കോട്ടക്കൽ, തിരൂർ സ്വദേശികളുടേത് അടക്കം അഞ്ചുപേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Post a Comment

0 Comments