Ticker

6/recent/ticker-posts

തോട്ടുമുക്കം - വാലില്ലാപ്പുഴ റോഡ്: ശോചനീയാവസ്ഥ പരിഹരിക്കണം; പ്രിയങ്ക ഗാന്ധി എം.പിക്ക് നിവേദനം നൽകി

 



തോട്ടുമുക്കം: ദീർഘകാലമായി തകർന്നു കിടക്കുന്ന തോട്ടുമുക്കം - പുതിയ നിടം - വാലില്ലാപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്ര സുഗമമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി. റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പള്ളിത്താഴെ വെച്ചാണ് എം.പിക്ക് നേരിട്ട് നിവേദനം കൈമാറിയത്.

മേഖലയിലെ പ്രമുഖ ഗതാഗത മാർഗ്ഗമായ ഈ റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നത് മൂലം യാത്രക്കാരും പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്. വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യത്തിൽ റോഡ് പൂർണ്ണമായി പുനർനിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് സംരക്ഷണ സമിതിയുടെ ആവശ്യം.

വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റോഡിന്റെ അവസ്ഥ പരിഹരിക്കുന്നതിനായി സാധ്യമായ ഇടപെടലുകൾ നടത്താമെന്ന് പ്രിയങ്ക ഗാന്ധി എം.പി ഉറപ്പുനൽകി.

റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ തോമസ് മുണ്ടപ്ലാക്കൽ, അബ്ദു തിരുന്നിലത്ത്, സജി കൂട്ടുങ്കൽ, ബാസിത് ചെമ്പകത്ത്, റോജൻ കള്ളുകാട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. പ്രദേശവാസികളായ നിരവധി പേരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments