Ticker

6/recent/ticker-posts

മലയാറ്റൂരിന്റെ 'വേരുകൾ' പുസ്തക ചർച്ച സെപ്റ്റംബർ 27-ന് തോട്ടുമുക്കത്ത്

 




തോട്ടുമുക്കം: ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ വിഖ്യാത നോവലായ 'വേരുകൾ' എന്ന കൃതിയെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തോട്ടുമുക്കം പള്ളിത്താഴെയുള്ള വി.എ. സണ്ണി മാസ്റ്റർ സ്മാരക ഹാളിലാണ് പരിപാടി നടക്കുന്നത്.


ചടങ്ങിൽ തിരുനിലത്ത് റസീന ടീച്ചർ പുസ്തക അവതരണം നടത്തും. യുവ എഴുത്തുകാരി സ്മൃതി മുരളി പരിപാടിയിൽ വിശിഷ്ട സാന്നിധ്യമായിരിക്കും.

മലയാള സാഹിത്യത്തിലെ മികച്ച കൃതികളെ വായനക്കാരിലേക്ക് കൂടുതൽ അടുത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉണർവ് ഗ്രന്ഥാലയം ഇത്തരമൊരു ചർച്ച സംഘടിപ്പിക്കുന്നത്. സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വായനക്കാരും പങ്കെടുക്കുന്ന ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

0 Comments