*
*
*
ടോക്കിയോ: ഏഷ്യന്‍ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍. ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദ് വെള്ളി മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് മെഡല്‍ ലഭിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന ആദ്യ മലയാളിയായി വിദര്‍ശ മാറി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.50 മീറ്റര്‍ റൈഫിള്‍ ഇനത്തിലും വിദര്‍ശ മത്സരിക്കുന്നുണ്ട്.
വിദര്‍ശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. വിദര്‍ശയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യന്‍ ഗെയിംസില്‍ തന്നെ മെഡല്‍ ലഭിച്ചതില്‍ ഒരുപാടു സന്തോഷമുണ്ടെന്ന് വിദര്‍ശ പറഞ്ഞു. കുടുംബത്തിന്റെയും കോച്ചിന്റെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താന്‍ കഴിഞ്ഞതെന്ന് വിദര്‍ശ പറഞ്ഞു. കേരളത്തില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും കേരളം ജോലി നല്‍കിയാല്‍ സ്വീകരിക്കുമെന്നും വിദര്‍ശ പറഞ്ഞു.
2018ല്‍ എന്‍ സി സി യിലൂടെയാണ് വിദര്‍ശ ഷൂട്ടിംഗിലേക്ക് വരുന്നത്. 2019ല്‍ ഇത് പ്രൊഫഷനായി തീരുമാനിക്കുകയായിരുന്നു. ഇന്നത്തെ മെഡല്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് വിദര്‍ശ പറഞ്ഞു.
_______________________________

0 Comments