ദില്ലി: സെൻസസ് 2027ൽ വീടുകൾ കയറിയുള്ള ജനസംഖ്യാകണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും. ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാം. നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെപൂർത്തിയാക്കും. മണിപ്പൂരിലെ തിയതി പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻവഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക.ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾരേഖപ്പെടുത്താനുള്ള അവസരം ആദ്യമായി നൽകും. 1931-ന് ശേഷം ആദ്യമായിജാതിഅധിഷ്ഠിത കണക്കെടുപ്പ് ഉൾപ്പെടെയുള്ള വിവര ശേഖരണം നടത്തും.
സെൻസസിന്റെ ആദ്യഘട്ടമായകെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തിയായിരുന്നു. നിയമസഭാതെരഞ്ഞെടുപ്പ്നടക്കുന്നഉത്തർപ്രദേശ് ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലുംനടപടിക്രമങ്ങൾനേരത്തെപൂർത്തിയാക്കിയേക്കും.മണിപ്പൂരിൽ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർവ്യക്തമാക്കി.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആണ് നടക്കുന്നത്. 2021ൽ നടക്കേണ്ട കണക്കെടുപ്പ് കോവിഡ് കാരണംമാറ്റിവെക്കുകയായിരുന്നു.

0 Comments