മുക്കം: സി ഐ ആർ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി രൂപ അനുവദിച്ച ഫാത്തിമ എസ്റ്റേറ്റ്–തോട്ടുമുക്കം–പള്ളിത്താഴെ–തേക്കിൻചുവട്–പത്തനാപുരം റോഡ് നവീകരണ പ്രവൃത്തി റദ്ദാക്കിയ നടപടിക്കെതിരെ ഫണ്ട് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട വയനാട് ലോക്സഭാംഗം പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി. മുക്കം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ദിവ്യ ഷിബുവാണ് പള്ളിത്താഴം വാർഡ് കോൺഗ്രസ് കമ്മറ്റിക്ക് വേണ്ടി നിവേദനം നൽകിയത്.
2025–26 സാമ്പത്തിക വർഷത്തെ കേന്ദ്ര റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് നവീകരണത്തിന് 30 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചിരുന്നത്. എന്നാൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ശുപാർശപ്രകാരം പദ്ധതി പൂർണമായും ഒഴിവാക്കി പകരം മലപ്പുറം ജില്ലയിലെ കാരക്കുന്ന്–എരണിക്കോട് റോഡ് നവീകരണ പദ്ധതി ഉൾപ്പെടുത്തി ഉത്തരവിറക്കിയിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വർഷങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകേണ്ടിയിരുന്ന പദ്ധതിയാണിത്. പ്രദേശവാസികളെയോ ജനപ്രതിനിധികളെയോ അറിയിക്കുകയോ അഭിപ്രായം തേടുകയോ ചെയ്യാതെയാണ് പദ്ധതി ഒഴിവാക്കിയതെന്നും നിവേദനത്തിൽ പറയുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് അനുവദിച്ച പ്രധാന റോഡ് വികസന പദ്ധതി മറ്റൊരു ജില്ലയിലേക്ക് മാറ്റിയ നടപടി പ്രദേശത്തോടുള്ള കടുത്ത അവഗണനയാണെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായതിനാൽ എം.പി. എന്ന നിലയിൽ പ്രിയങ്ക ഗാന്ധി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് പരാതി നൽകി റദ്ദാക്കിയ റോഡ് വികസന പദ്ധതി പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും,വർഷങ്ങളായി തകർന്നു കിടക്കുന്ന തോട്ടുമു ക്കം വാലില്ലാപ്പുഴ റോഡും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്നും ദിവ്യ ഷിബു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
*Fatima Estate - Thottumukkam Road Renovation; Memorandum Submitted to Priyanka Gandhi Demanding Restoration of Funds*
*Mukkam:* A memorandum has been submitted to Wayanad MP Priyanka Gandhi demanding the restoration of funds for the renovation of the Fatima Estate - Thottumukkam - Pallithazham - Thekinchuvadu - Pathanapuram road, after the project for which Rs 30 crore had been sanctioned under the CRIF scheme was cancelled.
The memorandum was submitted by Divya Shibu, Mukkam Block Congress Vice President and former Grama Panchayat President, on behalf of the Pallithazham Ward Congress Committee.
Rs 30 crore had been sanctioned by the Union Ministry of Road Transport and Highways for the renovation of this road, which connects Kozhikode and Malappuram districts, by including it in the Central Road Infrastructure Fund (CRIF) for the financial year 2025-26. However, the memorandum points out that on the recommendation of the State Public Works Department, the project was completely dropped and instead, the Karakkunnu - Eranikkode road renovation project in Malappuram district was included and an order was issued.
This was a project that would have been a great relief to the people of the hilly region who have been suffering from travel difficulties for years. The memorandum also states that the project was dropped without informing or seeking the opinion of the local residents or people's representatives. It also pointed out that shifting a major road development project sanctioned using central funds to another district is a gross neglect of the region.
Divya Shibu demanded through the memorandum that Priyanka Gandhi, as MP, should intervene urgently in the matter as it is a Central Government project, take necessary steps to restore the cancelled road development project by filing a complaint with the Union Ministry of Road Transport and Highways, and also include the Thottumukkam - Valillapuzha road, which has been in a dilapidated condition for years, in the estimate.
*Photo:* Divya Shibu handing over the memorandum to Priyanka Gandhi

0 അഭിപ്രായങ്ങള്