Ticker

6/recent/ticker-posts

കൂടെയുണ്ട് തോട്ടുമുക്കം’: എസ്‌.എം.എ ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി നാട്; സമാഹരിച്ച തുക കൈമാറി

 


*

തോട്ടുമുക്കം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്‌.എം.എ) ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി തോട്ടുമുക്കം ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘കൂടെയുണ്ട് തോട്ടുമുക്കം’ എന്ന പേരിൽ വിപുലമായ ജനകീയ കൂട്ടായ്മയും ധനസമാഹരണവും സംഘടിപ്പിച്ചു. സമാഹരിച്ച 1,06,680 രൂപ എസ്‌.എം.എ ബാധിതരായ മൂന്ന് കുട്ടികൾക്കായി കല്ലുരുട്ടിയിലുള്ള സഹായ നിധി ഓഫീസിൽ വെച്ച് കൈമാറി.
തോട്ടുമുക്കം ജനകീയ കൂട്ടായ്മയുടെയും പള്ളിത്താഴെ ഓട്ടോ ഡ്രൈവേഴ്‌സ് പ്രതിനിധികളുടെയും നേതൃത്വത്തിലാണ് തുക കൈമാറിയത്.

ചടങ്ങിൽ ധനസമാഹരണ കമ്മിറ്റി അംഗങ്ങളായ എ.എം. റഹ്‌മാൻ, വൈ.പി. അഷ്‌റഫ്, ടോമി മാസ്റ്റർ, കെ.ജി. ഷിജിമോൻ, ബാസിത് തോട്ടുമുക്കം, ബെൻസ് തങ്കച്ചൻ, ഹുസൈൻ തിരുനിലത്ത്, അലിയാർ പുത്തൻപുര, സുധീഷ് മുണ്ടാട്ടിൽ, സിജോ പാറത്തല എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ എട്ട് മണി മുതൽ ആരംഭിച്ച പരിപാടികൾ നാടിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായി മാറി.

കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ
രാവിലെ മുതൽ വിവിധ വ്യക്തികളുടെ നേതൃത്വത്തിൽ ഗാനാലാപനം നടന്നു. ഇതിനോടൊപ്പം സംയുക്ത പ്രവർത്തകരുടെയും ഓട്ടോ തൊഴിലാളികളുടെയും നേതൃത്വത്തിൽ ചായ സൽക്കാരം സംഘടിപ്പിക്കുകയും പൊതുജനങ്ങളിൽ നിന്ന് ചികിത്സാ ഫണ്ട് സ്വീകരിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം പ്രമുഖരായ ഗായകരും നാട്ടിലെ പ്രഗത്ഭരായ ഗായകരും അണിനിരന്നുകൊണ്ട് വിപുലമായ ഗാനമേള അരങ്ങേറി. പരിപാടിയുടെ ഭാഗമായി നാട്ടുകാർ സംഭാവനയായി നൽകിയ വിവിധ സാധനങ്ങളുടെ ലേലവും നടന്നു. വലിയ ആവേശത്തോടെയാണ് നാട്ടുകാർ ലേലത്തിൽ പങ്കെടുത്തത്. സുമനസ്സുകളുടെ സഹകരണത്താൽ ലേലത്തിലൂടെയും ഫണ്ട് ശേഖരണത്തിലൂടെയുമാണ് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ തുക സമാഹരിക്കാൻ സാധിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകൾ ഈ സത്കർമ്മത്തിൽ പങ്കാളികളായി.


‘Thottumukkam is With You’: Community Rallies Behind Children Affected by SMA; Collected Funds Handed Over

Thottumukkam: A massive public gathering and fundraising drive titled ‘Koodeyundu Thottumukkam’ (Thottumukkam is With You) was organized under the auspices of the Thottumukkam People's Collective to raise medical aid for children suffering from Spinal Muscular Atrophy (SMA). The collected amount of ₹1,06,680 was handed over at the relief fund office in Kallurutti for the treatment of three SMA-affected children.

The handover was led by representatives of the Thottumukkam People's Collective and the Pallithazhe Auto Drivers' Association. Fundraising committee members A.M. Rahman, Y.P. Ashraf, Tommy Master, K.G. Shijimon, Basith Thottumukkam, Benz Thankachan, Hussain Thirunilath, Aliyar Puthenpura, Sudheesh Mundattil, and Sijo Parathala attended the ceremony.

The events, which began at 8:00 AM the previous day, became a true reflection of the community's unity. Starting in the morning, various individuals led singing performances, alongside a tea gathering organized by joint activists and auto workers, during which medical funds were collected from the public.

In the afternoon, a grand musical concert (Ganamela) featuring prominent singers as well as talented local artists took place. As part of the event, an auction of various items donated by the locals was also held, which saw enthusiastic participation from the residents. Thanks to the cooperation of generous well-wishers, the organizers were able to raise over one lakh rupees through the auction and direct fund collection. People from all walks of life across the region participated in this noble cause.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍