തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൻ്റെ 58-ാം വാർഷികവും ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പുഷ്പറാണി ടീച്ചറിൻ്റെ യാത്രയയപ്പും ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 2023-24 വർഷത്തിൽ സ്കൂളിനനുവദിച്ചു നൽകിയ പെയിൻ്റിംഗ് പൂർത്തീകരണ ഉദ്ഘാടനവും2024 മാർച്ച് 09 ശനിയാഴ്ച വൈകുന്നേരം 6 PM ന് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിഷ.സി. നിർവ്വഹിക്കുന്നു. പൊതുസമ്മേളനത്തിനു ശേഷം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. പ്രസ്തുത പരിപാടികളിലേയ്ക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
0 Comments