കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായി കാട്ടുമൃഗങ്ങളുടെ ആക്രമണവും സാന്നിധ്യവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അതിജീവനത്തിനായുള്ള പോരാട്ടം നയിക്കുവാനായി പശ്ചിമഘട്ട അതിജീവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജാതിമത സംഘടനകളുടെയും കർഷക സംഘടനകളുടെയും എൻജിഒകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോടഞ്ചേരി ബസ്റ്റാൻഡിൽ നിന്നും കോടഞ്ചേരി ടൗണിലേക്ക് മെഴുകുതിരികൾ കത്തിച്ചു പിടിച്ചു കൊണ്ട് അധികാര വർഗ്ഗത്തിന്റെ കണ്ണു തുറപ്പിക്കാനായി "പ്രതിഷേധ ജ്വാല " സംഘടിപ്പിച്ചു.
നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ ആവശ്യമായ നിയമങ്ങൾ രൂപപ്പെടുത്തുക അശാസ്ത്രീയമായി പെറ്റുപെരുകുന്ന വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാൻ ആവശ്യമായ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കുക വനഭൂമിയും കൃഷി ഭൂമിയും വേർതിരിക്കുന്ന അതിർവരമ്പുകൾ സോളാർ പെൻസിങ്ങുകൾ ആനവതി ട്രെഞ്ചിങ് എന്നിവ പൂർത്തീകരിച്ച് വന്യമൃഗ അക്രമങ്ങളിൽ നിന്നും റവന്യൂ ഭൂമി സംരക്ഷിക്കുക
വനാതിർത്തികളിൽ മുഴുവനും വാച്ചർമാരെ നിയമിച്ച സോളാർ പെൻസിങ് അടക്കമുള്ള കൃത്യമായി പരിപാലിക്കുക
കാലാനുസൃതമായി പന്നി മൃഗ അക്രമങ്ങളിൽ നശിപ്പിക്കപ്പെടുന്ന കൃഷി വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരത വർദ്ധിപ്പിക്കുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
പശ്ചിമഘട്ട അതിജീവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ച പൊതുസമ്മേളനം താമരശ്ശേരി ഭദ്രാസനം തിരുമേനി ഐറേനിയോസ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ
മർക്കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹക്കീം അസരി മുഖ്യ പ്രഭാഷണം നടത്തി
സെൻ മേരിസ് ഫൊറോന ചർച്ച് വികാരി ഫാദർ കുര്യാക്കോസ് ഐ കുളമ്പിൽ മുഖ്യാതിഥിയായിരുന്നു
ശ്രീധരൻ നമ്പൂതിരി വിശിഷ്ടാതിഥിയായിരുന്നു
ചടങ്ങിൽ സി കെ കാസിം ,ജോർജുകുട്ടി വിളക്കുന്നേൽ , ജോബി ഇലന്തൂർ , വിൻസൻറ് വടക്കേമുറി ,ഷിജി ആൻറണി ,അബ്ദുൽ കഹാർ ,മാത്യു ചെമ്പോട്ടിക്കൽ , രവീന്ദ്രൻ തെയ്യപ്പാറ , പി പി ജോയ് ,ഷാജി കരിമഠം ,ലിൻസ് ജോർജ് ,ദേവസ്യാ കാളം പറമ്പിൽ ,ഫാദർ തോമസ് മണിതോട്ടം , ഫാദർ ജോസ് പെണ്ണാ പറമ്പിൽ, ഫാദർ സിബി CMI ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ ,
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാൽ ,വനജ വിജയൻ ,റോസിലി മാത്യു ,സിസിലി ജേക്കബ് ,സൂസൻ കേഴപ്ലാക്കൽ, ലീലാമ്മ കണ്ടത്തിൽ , റോസമ്മ കൈത്തുങ്കൽ , ഷാജി മുട്ടത്ത് , ചിന്നമ്മ വായിക്കാട്ട് ,ബിന്ദു ജോർജ് , റീന സാബു ജമീല അസീസ് അബൂബക്കർ മൗലവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
ചടങ്ങിൽ കെ എം പൗലോസ് സ്വാഗതവും ലൈജു അരീപറമ്പിൽ നന്ദിയും രേഖപ്പെടുത്തി.
0 Comments