Ticker

6/recent/ticker-posts

മുഴുവൻ വ്യാപാരികളേയും ലൈസൻസ് എടുപ്പിക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്



കൊടിയത്തൂർ: ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളേയും ലൈസൻസ് എടുപ്പിക്കാൻ പദ്ധതിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനകൾക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ കത്തയച്ചു. 

നിലവിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആയിരത്തിൽപരം വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ ഉണ്ടന്നാണ് കണക്ക്. ഇതിൽ 400ൽ പരം സ്ഥാപനങ്ങൾ മാത്രമാണ് നിയമപരമായി ലൈസൻസ് എടുത്തു പ്രവർത്തിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിൻ്റെ നടപടി. 

സംസ്ഥാന വ്യാപകമായി മഞ്ഞപ്പിത്തമുൾപ്പെടെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യവും ഭക്ഷ്യവിഷബാധ ഉൾപ്പെടെ ഉണ്ടാവുകയും ചെയ്തിട്ടും പല വ്യാപാരികളും ഇപ്പോഴും ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവത്തിൽ എടുത്തിട്ടില്ല. ജൂലൈ 1 മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് പിഴ ചുമത്തുമെന്നും നിയമപരമായി ലൈസൻസ് എടുക്കുന്നത് വരെ സ്ഥാപനം അടച്ച് പൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ എന്നിവർ പറഞ്ഞു.

Post a Comment

0 Comments