Ticker

6/recent/ticker-posts

ചുണ്ടത്തു പൊയിൽ ഗവ. യു.പി. സ്കൂളിൽ വായനദിനവും , വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബും ഉദ്ഘാടനം ചെയ്തു.



ചുണ്ടത്തു പൊയിൽ: 2024-25 വർഷത്തെ വായനദിനാചരണവുംസ്കൂൾ തലവിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിൻ്റെ ഉദ്ഘാടനവും സമുചിതമായി നടത്തി. സാഹിത്യകാരനും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ ശ്രീ. ജോർജ് മാമൻ നാഗ പറമ്പിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് സ്വാഗതവും, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി ബിജലി.ബി.എസ്. നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിബി ജോൺ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാര പ്രവർത്തനങ്ങൾ മാത്രമല്ല വായന വർഷപ്രവർത്തനങ്ങളുമായി അക്കാദമിക മികവ് ഉയർത്താനാവശ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് സ്കൂളിൽ ഈ അധ്യയന വർഷം ആസൂത്രണം ചെയ്തിട്ടുള്ളത്.
















Post a Comment

0 Comments