Ticker

6/recent/ticker-posts

മെഡിക്കൽ ക്യാബ് നടത്തി*

 *മെഡിക്കൽ ക്യാബ്  നടത്തി*



*തോട്ടുമുക്കം:* കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം യുണിറ്റും, സെൻറ് അൽഫോൻസ പാലീയേറ്റിവ് കെയർ തോട്ടുമുക്കം യുണിറ്റിറ്റയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും തോട്ടു മുക്കം ഫൊറോന പള്ളി പാരിഷ് ഹാളിൽ നടത്തി. എം വി ആർ. ഹോസ്പിറ്റലിലെ ഡോക്ടർ 

ഷഫിക് ഷംസുദിൻ ബോധവത്കരണ ക്ലാസ് നടത്തി. അരിക്കോട് മദർ ഹോസ്പിറ്റലിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് ഡോക്ടർമാർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു.

     തോട്ടുമുക്കം ഫൊറോന പള്ളി വികാരി റവ. ഫാ. ബെന്നി കാരക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിയത്തുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യാ ഷിബു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

  ഗ്രാമ പഞ്ചായത്ത് മെബർ സിജി കുറ്റിക്കൊമ്പിൽ, ഭാരവാഹികളായ തോമസ് മുണ്ടപ്ലാക്കൽ, ജിയോ വെട്ടുകാട്ടിൽ, സാമ്പു വടക്കേ പടവിൽ, ഫാ. ജിതിൻ തളിയൻ, ജിജി തൈപറമ്പിൽ, ചിന്നമ്മ തറപ്പു തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments