കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തുകളില അതി ദരിദ്ര - ആശ്രയ പട്ടികയിൽ ഉൾപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യണമെന്ന സർക്കാർ നിർദ്ദേശത്തിന് മുമ്പ് തന്നെ പദ്ധതി നടപ്പാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ വകയിരുത്തിയാണ് അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടവരും അഗതി ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ 151 കുടുംബങ്ങൾക്ക് 900 രൂപയുടെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. എല്ലാ അതിദരിദ്രർക്കും ഓണക്കിറ്റുകൾ സൗജന്യമായി നൽകണമെന്ന സർക്കാർ ഉത്തരവിറങ്ങിയത് ഈ മാസം 12നാണ്. ഇതിന് മാസങ്ങൾക്ക് മുമ്പ് തന്നെ പദ്ധതി വെച്ച് നടപ്പാക്കാനായതും ഇതേ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടത് ഏറെ അഭിമാനമാനകരമാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.
പഞ്ചസാര, ചായ, പരിപ്പ്, ചെറുപയർ, വെളിച്ചെണ്ണ, വൻപയർ, ശർക്കര
പായസം മിക്സ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകൾ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വീടുകളിലെത്തിച്ചു.
പഞ്ചായത്ത് ഓഫീസിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, യു.പി മമ്മദ്, ഫാത്തിമ നാസർ,KG സീനത്ത് അസി: സെക്രട്ടറി അബ്ദുൽ ഗഫൂർ സംസാരിച്ചു.
ഫോട്ടോ: കൊടിയത്തൂരിൽ അതിദരിദ്ര കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകളുടെ വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിക്കുന്നു
0 Comments