* തോട്ടുമുക്കം* : _പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തോട്ടുമുക്കം സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലുമായി സഹകരിച്ച് ഓറിയൻ്റേഷൻ സംഘടിപ്പിക്കുന്നു._
_13.05.2025 തിങ്കൾ രാവിലെ 10 മുതൽ തോട്ടുമുക്കം ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രോഗ്രാം._ _പത്താം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പ്ലസ് വൺ അപേക്ഷ ഫോം പരിചയപ്പെടുത്തൽ, വിവിധ കോഴ്സുകളും കോഡുകളും,_
തോട്ടുമുക്കത്തെയും സമീപ പ്രദേശങ്ങളിലെയും ഹയർസെക്കണ്ടറി സ്കൂളുകളും ലഭ്യമായ കോഴ്സുകളും,_ _കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,_ _ആഗ്രഹിക്കുന്ന സ്കൂളിലും കോഴ്‌സിനും അഡ്മിഷൻ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹയർ സെക്കൻഡറി കൂടാതെയുള്ള ഉപരി പഠന സാധ്യതകളും ഹ്രസ്വകാല കോഴ്സുകളും,_
_സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളുടെ തുടർ പഠന സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദഗ്ധർ സംസാരിക്കും. സംശയ നിവാരണത്തിനും സൗജന്യ അഭിരുചി നിർണ്ണയ പരീക്ഷയ്ക്കും ഉള്ള അവസരവും ഉണ്ടാവും._
0 Comments